Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Luxury Car

ടോ​ൾ ന​ൽ​കാ​തെ ക​ട​ന്ന ആ​ഡം​ബ​ര കാ​ര്‍ പോ​ലീ​സ് പി​ടി​കൂ​ടി

കോ​ഴി​ക്കോ​ട്: ദേ​ശീ​യ​പാ​ത ബൈ​പാ​സി​ലെ ഒ​ള​വ​ണ്ണ ടോ​ൾ പ്ലാ​സ​യി​ൽ പ​ല​ത​വ​ണ ടോ​ൾ ന​ൽ​കാ​തെ ക​ട​ന്നു​ക​ള​ഞ്ഞ ഹ​രി​യാ​ന ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള കാ​ര്‍ പോ​ലീ​സ് പി​ടി​കൂ​ടി. ടോ​ൾ ജീ​വ​ന​ക്കാ​രെ ഇ​ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും നി​ര്‍​ത്താ​തെ പോ​കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ലാ​ണു ന​ട​പ​ടി.

കാ​റി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം സം​ബ​ന്ധി​ച്ച് ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടെ​ന്നും ര​ജി​സ്ട്രേ​ഷ​ൻ മാ​റ്റു​ന്ന​തി​നു​ള്ള എ​ൻ​ഒ​സി എ​ടു​ത്ത​യാ​ൾ​ക്ക് വാ​ഹ​ന​വു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നും കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രെ ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. ആ​ഡം​ബ​ര കാ​ര്‍ ഒ​ട്ടേ​റെ​ത്ത​വ​ണ ടോ​ൾ ന​ൽ​കാ​തെ ബൂം ​ബാ​രി​യ​ർ ത​ട്ടി​ത്തെ​റി​പ്പി​ച്ച് ക​ട​ന്നു​പോ​യി​രു​ന്നു. ടോ​ൾ വാ​ങ്ങാ​ൻ ശ്ര​മി​ച്ച ജീ​വ​ന​ക്കാ​ർ​ക്കു നേ​രെ കാ​ർ ഓ​ടി​ച്ചു ക​യ​റ്റാ​നും ശ്ര​മ​മു​ണ്ടാ​യി.

ടോ​ൾ പ്ലാ​സ അ​ധി​കൃ​ത​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്കു ന​ൽ​കി​യ പ​രാ​തി​യി​ലാ​ണു ട്രാ​ഫി​ക് പോ​ലീ​സ് വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ മാ​റ്റു​ന്ന​തി​നു ന​ന്മ​ണ്ട സ​ബ് ആ​ർ​ടി ഓ​ഫീ​സി​ലേ​ക്കാ​ണ് എ​ൻ​ഒ​സി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, എ​ൻ​ഒ​സി എ​ടു​ത്ത​യാ​ൾ​ക്ക് വാ​ഹ​ന​വു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നു പോ​ലീ​സ് ക​ണ്ടെ​ത്തി. തു​ട​ര്‍​ന്നാ​ണ് ഉ​ട​മ​ക​ളെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്.

Latest News

Corehub Up